സി.​പി. ര​ഞ്ജി​ത്ത്, ഗീ​ത വേ​ണു​ഗോ​പാ​ൽ

പൂ​വ​ച്ച​ൽ ഖാ​ദ​ർ പു​ര​സ്കാ​ര​ങ്ങ​ൾ ര​ണ്ട് ബ​ഹ്റൈ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു

മ​നാ​മ: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പൂ​വ​ച്ച​ൽ ഖാ​ദ​റി​ന്റെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​വ​ച്ച​ൽ ഖാ​ദ​ർ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പി​ച്ച പു​ര​സ്കാ​ര​ങ്ങ​ൾ ബ​ഹ്റൈ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ല​ഭി​ച്ചു. ഫോ​ട്ടോ​ഗ്രാ​ഫ​ർ സി.​പി ര​ഞ്ജി​ത്ത് കൂ​ത്തു​പ​റ​മ്പി​ന് ന​വ​ര​ത്ന പു​ര​സ്കാ​ര​വും, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഗീ​താ വേ​ണു​ഗോ​പാ​ലി​ന് വു​മ​ൺ ഓ​ഫ് ഹ്യു​മാ​നി​റ്റേ​റി​യ​ൻ പു​ര​സ്കാ​ര​വു​മാ​ണ് ല​ഭി​ച്ച​ത്. സി.​പി. ര​ഞ്ജി​ത്ത് കൂ​ത്തു​പ​റ​മ്പി​ന് വേ​ണ്ടി പി​താ​വ് സി.​പി. ഗോ​പാ​ല​ൻ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. തി​രു​വ​ന​ന്ത​പു​രം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ ന​ട​ന്ന പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് ചീ​ഫ് വി​പ്പ് എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. ഐ.​ബി സ​തീ​ഷ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​സ്റ്റീ​ഫ​ൻ എം.​എ​ൽ.​എ, അ​ഡീ​ഷ​ന​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ അ​ഡ്വ. കെ.​പി. ജ​യ​ച​ന്ദ്ര​ൻ, പ​ന്ത​ളം സു​ധാ​ക​ര​ൻ, മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, ച​ല​ച്ചി​ത്ര ന​ട​ൻ സൈ​ജു കു​റു​പ്പ് തു​ട​ങ്ങി​യ​വ​രും പു​ര​സ്കാ​ര​വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Poovachal Khader awards to two Bahraini Malayalis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.