മനാമ: പുതിയ പ്രവർത്തന മേഖലകളിലേക്ക് കാലുവെക്കുന്ന തണൽ വില്യാപ്പള്ളി ബഹ്റൈൻ ചാപ്റ്ററിനു പുതിയ നേതൃത്വം നിലവിൽവന്നു. മനാമ കെ സിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ നിലവിലെ പ്രസിഡന്റ് ഹാഷിം കിങ് കറക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് ആയഞ്ചേരി സ്വാഗതം പറഞ്ഞു. തണൽ വില്യാപ്പള്ളിയുടെ പ്രവർത്തനരേഖ ഹമീദ് പൊതി മഠത്തിൽ അവതരിപ്പിച്ചു. പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി:
നൗഷാദ് സ്കൈ (പ്രസി), റിയാസ് ആയഞ്ചേരി (ജന. സെക്ര), നിസാർ കിങ് കറക് (ട്രഷ), ബഷീർ ആനാറത്ത്, അബ്ദുല്ല കുന്നോത്ത്, മനീഷ് വില്യാപ്പള്ളി, ശിവകുമാർ കൊല്ലറോത്ത് (വൈ. പ്രസി), സഹീർ വില്യാപ്പള്ളി, സക്കീർ മിടിയേരി, അനസ് എലത്ത്, ഡോ. ആസിഫ് (ജോ. സെക്ര). 25 പേരടങ്ങുന്ന പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഷീദ് മാഹി പുതിയ എക്സിക്യൂട്ടിവ് അംഗങ്ങളെ പ്രഖ്യാപിച്ചു. ചീഫ് കോഓഡിനേറ്റർ മുജീബ് മാഹി, ഉസ്മാൻ ടിപ്ടോപ്, ഷെരീഫ് വില്യാപ്പള്ളി, എ.പി. ഫൈസൽ, ഇസ്ഹാഖ് വില്യാപ്പള്ളി, ഫൈസൽ കോട്ടപ്പള്ളി എന്നിവർ സംസാരിച്ചു. സഹീർ വില്യാപ്പള്ളി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.