മനാമ: 'തണലാണ് പ്രവാചകൻ' എന്ന പ്രമേയത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ച് നടത്തുന്ന കാമ്പയിന്റെ ഭാഗമായി സൗഹൃദ സമ്മേളനം സംഘടിപ്പിക്കുന്നു. 'സ്നേഹദൂതനായ പ്രവാചകൻ' എന്ന തലക്കെട്ടിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിലാണ് സമ്മേളനം. ബഹ്റൈനിലെ പ്രമുഖ പണ്ഡിതനും മുസ്തഫ മസ്ജിദ് ഖതീബുമായ ശൈഖ് ഉസാമ ഫുആദ് ഉബൈദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ പ്രഭാഷകനും ഇസ്ലാമിക പണ്ഡിതനുമായ സലീം മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിക്കും.
സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. പോൾ മാത്യു, ഇസ്കോൺ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ (കീർത്തനേശ കൃഷ്ണദാസ്) എന്നിവരും പങ്കെടുക്കും. ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി, ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ, കാമ്പയിൻ ജനറൽ കൺവീനർ മുഹമ്മദ് മുഹ്യിദ്ദീൻ തുടങ്ങിയവരും സംബന്ധിക്കും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും വാഹന സൗകര്യത്തിനും 35672780, 33373214 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സമ്മേളന ജനറൽ കൺവീനർ അബ്ദുൽ ഹഖ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.