മനാമ: ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ തരംഗ് 2024ന്റെ സ്റ്റേജ് പരിപാടികൾക്ക് വർണശബളമായ തുടക്കം. ഇസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദീപം തെളിയിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ, ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, പ്രധാനാധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഷമാലി ആനന്ദ്, റെബേക്ക ആൻ ബിനു എന്നിവർ അവതാരകരായിരുന്നു.
120 ഇനങ്ങളിലായി നാലായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്കൂൾ യുവജനോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിൽ ഒന്നാണ്. സ്റ്റേജ് പരിപാടികൾ രാവും പകലുമായി ഒക്ടോബർ ഒന്നുവരെ നീണ്ടുനിൽക്കും, പിന്നീടു നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ കലാരത്ന, കലാശ്രീ അവാർഡുകളും ഗ്രൂപ് ചാമ്പ്യൻഷിപ് അവാർഡുകളും സമ്മാനിക്കും.കഴിഞ്ഞ രണ്ടാഴ്ചയോളമായി വിദ്യാർഥികൾ സ്റ്റേജിതര ഇനങ്ങളിലും ഗ്രൂപ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങളിലും ഏർപ്പെട്ടിരുന്നു.
അടുത്തിടെ നാല് തലങ്ങളിലായി നടന്ന ഉപന്യാസ രചനാ മത്സരത്തിൽ ഈസ ടൗൺ കാമ്പസിലെ എല്ലാ വിദ്യാർഥികളുടെയും പങ്കാളിത്തമുണ്ടായിരുന്നു. ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി ബോസ്, സി.വി. രാമൻ എന്നിങ്ങനെ നാല് ഹൗസുകളിലാണ് കലാകിരീടത്തിനായി മത്സരിക്കുന്നത്.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികളെയും കലോത്സവത്തിന്റെ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന അധ്യാപകരെയും അഭിനന്ദിച്ചു.
കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളുടെ ഫലം:
നാടോടിനൃത്തം ലെവൽ സി: 1. സി.വി. രാമൻ, 2. ആര്യഭട്ട, 3. ജെ.സി ബോസ് .
നാടോടിനൃത്തം ലെവൽ ബി: 1. വിക്രം സാരാഭായ്, 2. ആര്യഭട്ട, 3. സി.വി. രാമൻ.
മൈം ലെവൽ ഡി: 1. ആര്യഭട്ട, 2. സി.വി. രാമൻ , 3. വിക്രം സാരാഭായ്.
മൈം ലെവൽ എ: 1. വിക്രം സാരാഭായ്, 2,3 ആര്യഭട്ട.
കവിതാ പാരായണം- ഹിന്ദി ലെവൽ ഡി: 1. മിഹിക ഭമന്യ- വിക്രം സാരാഭായ്, 2. വിരാട് ഗോപാൽ-സി.വി. രാമൻ, 3. ജഹ്നവി സുമേഷ്-ജെ.സി. ബോസ്.
കവിതാ പാരായണം -ഹിന്ദി ലെവൽ സി: 1. ദീപാൻഷി ഗോപാൽ-വിക്രം സാരാഭായ്, 2. അറൈന മൊഹന്തി-ആര്യഭട്ട, 3. പ്രിഷി മുക്കർള -വിക്രം സാരാഭായ്.
ലളിതഗാനം പെൺകുട്ടികൾ- ഹിന്ദി ലെവൽ സി: 1. അനുർദേവ മുനമ്പത്ത് താഴ-ജെ.സി ബോസ്, 2. ഇഷാൽ രജീഷ് പുതിയവീട്ടിൽ-സി.വി രാമൻ, 3. ആര്യകൃഷ്ണ അനീഷ് രമ്യ-ആര്യഭട്ട
ലളിതഗാനം ആൺകുട്ടികൾ - ഹിന്ദി ലെവൽ ബി: 1. നിർമൽ കുഴിക്കാട്ട്-ജെ.സി ബോസ്, 2. അദ്വൈത് അനിൽകുമാർ-വിക്രം സാരാഭായ്, 3. ഈശ്വർ അജിത്ത്-സി.വി. രാമൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.