‘തുമ്പിപ്പെണ്ണ്’ ആൽബം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പ്രകാശനംചെയ്യുന്നു

'തുമ്പിപ്പെണ്ണ്' ആൽബം പ്രകാശനം ചെയ്തു

മനാമ: ഓണത്തെ വരവേൽക്കാൻ ബഹ്റൈനിലെ ഒരുകൂട്ടം കലാകാരന്മാരുടെ നേതൃത്തിൽ തയാറാക്കിയ 'തുമ്പിപ്പെണ്ണ്' ആൽബത്തിന്റെ പ്രകാശനം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള നിർവഹിച്ചു. ചടങ്ങിൽ പ്രശസ്ത അവതാരകൻ രാജ് കലേഷ്, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശങ്കർ പാലൂർ, ഷാജൻ സെബാസ്റ്റ്യൻ, ശ്രീജിത്ത് ഫറോക്ക്, രാജീവ് വെള്ളിക്കോത്ത് എന്നിവർ പങ്കെടുത്തു. രാജീവ് വെള്ളിക്കോത്ത് സംഗീതം നൽകിയ ആൽബത്തിൽ ശ്രീഷ്മ ജിലീബ്, അരുൺകുമാർ പാലേരി എന്നിവരാണ് ഗാനം ആലപിച്ചത്.

Tags:    
News Summary - The album 'Thumpenpen' was released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.