മനാമ: ഇറാഖിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. ഒരു മാസത്തോളം നീണ്ട നടപടിക്രമങ്ങൾക്ക് ഒടുവിലാണ് മൃതദേഹം നാട്ടിലെത്തുന്നത്.
അൽ നജം അൽ ഷമാലി ഷിപ്പിങ് കമ്പനിയുടെ കീഴിലെ കപ്പലിൽ ജീവനക്കാരനായിരുന്ന കൊയിലാണ്ടി വിരുന്നുകണ്ടി സ്വദേശി അതുൽ രാജ് (28) ജൂലൈ 14ന് ഉണ്ടായ അപകടത്തിൽ മരിെച്ചന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. അപകടത്തിൽ നാല് ഇറാഖികളും മരിച്ചിരുന്നു. തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാലാണ് മൃതദേഹം വിട്ടുകിട്ടാൻ വൈകിയത്. അന്വേഷണ നടപടികളുടെ ഭാഗമായി ബസ്റ ഫോറൻസിക് ഡിപ്പാർട്മെൻറിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്.
അതുൽ രാജിെൻറ വീട്ടുകാരുടെ അഭ്യർഥനയെ തുടർന്ന് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്തും കൺട്രി കോഒാഡിനേറ്റർ അമൽദേവും കുടുംബത്തിന് സഹായവുമായി എത്തി. ഇറാഖ് എംബസിയുമായി ബന്ധപ്പെടുകയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ അഭ്യർഥിക്കുകയും ചെയ്തു. തുടർന്ന് അതുൽരാജിെൻറ മാതാവ് ജയന്തി ഇറാഖിലെ ഇന്ത്യൻ എംബസിക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ചു.
നിരന്തര ശ്രമങ്ങൾക്കൊടുവിൽ വ്യാഴാഴ്ച പുറപ്പെട്ട ടർക്കിഷ് എയർലൈൻസിലാണ് മൃതദേഹം ഇന്ത്യയിൽ എത്തിക്കുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് ഇറാഖിലെ ഇന്ത്യൻ എംബസിയിൽനിന്ന് ലഭിച്ചതായി സുധീർ തീരുനിലത്ത് പറഞ്ഞു. വെള്ളിയാഴ്ച ഡൽഹിയിൽ എത്തുന്ന മൃതദേഹം ശനിയാഴ്ച സ്വദേശമായ കോഴിക്കോേട്ടക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.