മനാമ: മിഡിൽ ഇൗസ്റ്റിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയമായ 'ഔർ ലേഡി ഓഫ് അറേബ്യ' വിശ്വാസികൾക്കായി തുറന്നു. ബഹ്റൈനിലെ 80,000ത്തോളം വരുന്ന കത്തോലിക്കാ വിശ്വാസികളുടെ സ്വപ്നസാഫല്യമായ കത്തീഡ്രലിെൻറ ഉദ്ഘാടനം രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ നിർവഹിച്ചു.
ബഹ്റൈനിലെ നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്താൽ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ മാർപാപ്പയെ പ്രതിനിധാനംചെയ്ത് സുവിശേഷവത്കരണ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലൂയിസ് അേൻറാണിയോ ടാെഗ്ല, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് യൂജിൻ ന്യൂജൻറ്, സതേൺ അറേബ്യ വികാരി അപ്പസ്തോലിക്കയും നോർത്തേൺ അറേബ്യ വികാരിയത്തിെൻറ അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് പോൾ ഹിൻഡർ തുടങ്ങിയവരും പങ്കെടുത്തു.
ദേവാലയത്തിെൻറ കൂദാശാകർമം വെള്ളിയാഴ്ച 10ന് രാവിലെ 10ന് കർദിനാൾ ലൂയിസ് അേൻറാണിയോ ടാെഗ്ല നിർവഹിക്കും.
രാജ്യ തലസ്ഥാനമായ മനാമയിൽനിന്ന് 20 കിലോമീറ്റർ അകലെ അവാലി മുനിസിപ്പാലിറ്റിയിൽ ബഹ്റൈൻ രാജാവ് സമ്മാനിച്ച 9,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് കത്തീഡ്രലും വികാരിയത്തിെൻറ ആസ്ഥാന കാര്യാലയവും നിർമിച്ചിരിക്കുന്നത്.
ഏതാണ്ട് 95,000 ചതുരശ്ര അടിയിൽ നിർമിച്ചിരിക്കുന്ന കെട്ടിടസമുച്ചയത്തിെൻറ ഭാഗമായാണ് കത്തീഡ്രൽ സ്ഥിതിചെയ്യുന്നത്. 2,300 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന കത്തീഡ്രലിെൻറ വശങ്ങളിൽ ചാപ്പലുകളും വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.