മനാമ: ലുലു ഹൈപർ മാർക്കറ്റിൽ ഇൗജിപ്ഷ്യൻ ഭക്ഷ്യമേളക്ക് തുടക്കമായി. ഹിദ്ദ് ലുലു ഹൈപർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ബഹ്റൈനിലെ ഇൗജിപ്ത് അംബാസഡർ യാസിർ മുഹമ്മദ് അഹ്മദ് ഷാബാൻ മേള ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത തരത്തിലുള്ള ഇൗജിപ്ഷ്യൻ വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവ മേളയിലെ സവിശേഷതയാണ്. വിവിധ തരത്തിലുള്ള ചീസുകളും ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാലയും മാനേജ്മെൻറ് പ്രതിനിധികളും സന്നിഹിതനായിരുന്നു. ഇൗജിപ്ഷ്യൻ ഷെഫ് ഒസാമ എൽഷർകാവി അവതരിപ്പിച്ച ലൈവ് കുക്കിങ് ഡെമോയുമുണ്ടായിരുന്നു.
പ്രമോഷൻ കാലയളവിൽ എല്ലാ ഇൗജിപ്ഷ്യൻ ഉൽപന്നങ്ങൾക്കും പ്രത്യേക ഇളവുകൾ ലഭിക്കും. കൂടാതെ ഇൗജിപ്ത് എയർലൈൻസുമായി സഹകരിച്ച് ഇ-റാഫിൾ നറുക്കെടുപ്പുമുണ്ട്. ആറ് വിജയികൾക്ക് ഇൗജിപ്തിലേക്ക് യാത്ര ചെയ്യുന്നതിന് ടിക്കറ്റ് സമ്മാനമായി ലഭിക്കും. ബഹ്റൈനിലെ ലുലു ഒൗട്ട്ലെറ്റുകളിൽനിന്ന് അഞ്ച് ദിനാറിന് സാധനങ്ങൾ വാങ്ങുേമ്പാൾ നറുക്കെടുപ്പിൽ പെങ്കടുക്കുന്നതിന് അവസരം ലഭിക്കും. ഭക്ഷ്യമേള ഒക്ടോബർ 25വരെ നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.