മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം തമിഴ് വിഭാഗം അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം തമിഴ് വിഭാഗം പ്രസിഡന്റ് നവാസിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ്, വൈസ് പ്രസിഡന്റ് അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു.
അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ പ്യാരി ലാൽ, ഡോ. ഹംദുല്ലാഹ് എന്നിവർ സംസാരിച്ചു. ഒരാഴ്ച നീളുന്ന പരിശോധന ക്യാമ്പിൽ ആദ്യദിവസംതന്നെ നിരവധി ആളുകൾ പങ്കെടുത്തു.
ഇന്ത്യൻ സോഷ്യൽ ഫോറം തമിഴ്നാട് ഘടകം സെക്രട്ടറി ആരിഫ് സ്വാഗതവും ജനറല്‍ സെക്രട്ടറി അതാഉല്ല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.