മനാമ: ബഹ്റൈൻ കെ.എം.സി.സിയുടെ കീഴിൽ ആറു വർഷത്തിന് മുകളിലായി നടന്നുവരുന്ന അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ ബഹ്റൈൻ കെ.എം.സി.സി മുഹറക് ഏരിയയിൽനിന്നുള്ള അംഗമായിരിക്കെ മരിച്ച അംഗത്തിെൻറ കുടുംബത്തിനുള്ള സുരക്ഷാ ഫണ്ട് അഞ്ചു ലക്ഷം രൂപ അൽ അമാന ജനറൽ കൺവീനർ മാസിൽ പട്ടാമ്പി മുഹറക് കെ.എം.സി.സി ഭാരവാഹികൾക്ക് കൈമാറി.
വർഷങ്ങളോളം പ്രവാസഭൂമിയിൽ കഷ്ടപ്പെട്ട് കുടുംബം പോറ്റുന്നതിനിടയിലുണ്ടാകുന്ന വേർപാട് ഒരു കുടുംബത്തിനുണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്. അതിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാകാൻ കഴിയുന്നു എന്നുള്ളതാണ് കെ.എം.സി.സിയുടെ ഈ പദ്ധതിയുടെ വിജയം. പകലന്തിയോളം പണിയെടുത്തു കുടുംബത്തിന് വെളിച്ചമാകുമ്പോൾ പെട്ടെന്നുള്ള വേർപാട് കുടുംബത്തിന് നികത്താനാവാത്തതുതന്നെയാണ്.
കടവും കഷ്ടപ്പാടുകളുമായി ജീവിതം തള്ളിനീക്കിയ പ്രവാസി കെ.എം.സി.സിയുടെ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ അംഗമാകുമ്പോൾ തെൻറ പെട്ടെന്നുള്ള വേർപാടുകൊണ്ടുണ്ടാകുന്ന ഒരു കരുതലാണ് ഈ സ്കീം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അൽ അമാന ജനറൽ കൺവീനർ മാസിൽ പട്ടാമ്പി പറഞ്ഞു. കെ.എം.സി.സി ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, മുഹറഖ് കെ.എം.സി.സി നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.