വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി​യും ഇ​റാ​ഖ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫു​ആ​ദ് മു​ഹ​മ്മ​ദ് ഹു​സൈ​നും ച​ർ​ച്ച ന​ട​ത്തു​ന്നു

ബഹ്​റൈൻ, ഇറാഖ്​ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

മ​നാ​മ: സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ൽ ന​ട​ന്ന മ​ന്ത്രി​ത​ല യോ​ഗ​ങ്ങ​ൾ​ക്കി​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി​യും ഇ​റാ​ഖ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫു​ആ​ദ് മു​ഹ​മ്മ​ദ് ഹു​സൈ​നും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ബ​ഹ്​​റൈ​നും ഇ​റാ​ഖും ത​മ്മി​ലു​ള്ള സ​ഹോ​ദ​ര ബ​ന്ധ​ത്തി​െൻറ ആ​ഴം അ​വ​ർ ഉൗ​ന്നി​പ്പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം പു​രോ​ഗ​തി പ്രാ​പി​ക്കു​ന്ന​താ​യും വി​ല​യി​രു​ത്തി.

പൊ​തു​വാ​യ ല​ക്ഷ്യ​ങ്ങ​ൾ നേ​ടു​ന്ന​തി​ന്​ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും പൊ​തു​വാ​യ താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​തു. രാ​ഷ്​​ട്രീ​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ​യും ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്തു.

Tags:    
News Summary - The foreign ministers of Bahrain and Iraq held talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.