മനാമ: ബഹ്റൈനും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിക്കാൻ തീരുമാനിച്ചതിനുപിന്നാലെ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ ടെലിഫോൺ ചർച്ച നടത്തി.ബഹ്െറെൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസിയുമാണ് സംഭാഷണം നടത്തിയത്. വെള്ളിയാഴ്ചത്തെ സമാധാന പ്രഖ്യാപനത്തിെൻറ പശ്ചാത്തലത്തിൽ സൗഹൃദ സംഭാഷണമാണ് ഇരുനേതാക്കളും നടത്തിയത്.
വെള്ളിയാഴ്ച അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസാ ആൽ ഖലീഫ, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു എന്നിവർ നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിക്കാൻ തീരുമാനിച്ചത്. ആഗസ്റ്റ് 13ന് യു.എ.ഇയും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ബഹ്റൈനും സന്നദ്ധമായത്. സെപ്റ്റംബർ 15ന് വൈറ്റ്ഹൗസിൽ നടക്കുന്ന ചടങ്ങിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും കരാറിൽ ഒപ്പുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.