മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ദിശ സെൻററുമായി സഹകരിച്ച് സൗഹൃദ സന്ദർശനം നടത്തി. വ്യത്യസ്ത മതങ്ങൾ തമ്മിലെ ആശയ സംവാദങ്ങളിലൂടെയും പരസ്പര സന്ദർശനങ്ങളിലൂടെയും മാത്രമേ സൗഹൃദങ്ങൾ പങ്കിടാനും തെറ്റിദ്ധാരണ അകറ്റാനും സാധിക്കൂവെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
കാലഘട്ടം തേടുന്ന സ്നേഹം ഊട്ടിയുറപ്പിക്കാൻ ഇത്തരം സൗഹൃദ സന്ദർശനങ്ങൾക്ക് സാധിക്കും. ബഹ്റൈൻ സെൻറ് പോൾസ് മാർത്തോമ ചർച്ച് വികാരി ഫാ. സാം ജോർജുമായി ഫ്രണ്ട്സ് ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. പ്രസിഡൻറ് ജമാൽ ഇരിങ്ങൽ, ദിശ സെൻറർ ഡയറക്ടർ അബ്ദുൽ ഹഖ്, ഫ്രണ്ട്സ് എക്സിക്യൂട്ടിവ് അംഗം ഗഫൂർ മൂക്കുതല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.