മനാമ: കുവൈത്തിെൻറ ആവശ്യപ്രകാരം ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തു. ബഹ്റൈന്‍ ആരോഗ്യ മന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹിെൻറ അധ്യക്ഷതയില്‍ ഓണ്‍ലൈനിൽ ചേർന്ന നാലാമത് പ്രത്യേക സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ മന്ത്രിമാര്‍ സന്നിഹിതരായിരുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കാര്യങ്ങളും ഇക്കാര്യത്തില്‍ ഉണ്ടാകേണ്ട പരസ്പര സഹകരണവും യോഗത്തില്‍ ചര്‍ച്ചയായി.
ജി.സി.സി രാഷ്ട്രങ്ങളുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനും പരസ്പര ധാരണയോടെ നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായി. ക്വാറൻറീന് രീതി ഏകീകരിക്കുക, സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രതിരോധ വാക്സിന് നല്‍കുക, സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് രണ്ടാം തരംഗത്തെ അതിജീവിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക, രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ അംഗരാജ്യങ്ങളില്നിന്നുളള പ്രതിനിധികളെ ചേര്‍ത്ത് പ്രത്യേക ടീമിന് രൂപംനല്‍കുക. കോവിഡ് പരിശോധനക്കും ചികിത്സക്കും ഏകീകൃത ജി.സി.സി ഗൈഡ്ലൈൻ സ്വീകരിക്കുക, ജി.സി.സി പൗരന്മാര് ഏത് രാജ്യത്തായിരുന്നാലും കോവിഡ് സ്ഥിരീകരിച്ചാല്‍ സൗജന്യ ചികിത്സ ലഭ്യമാക്കുക, അംഗരാജ്യങ്ങള്‍ക്കിടയില്‍ എടുക്കുന്ന പുതിയ മുന്‍കരുതല്‍ നടപടികളെക്കുറിച്ചും പി.സി.ആര് ടെസ്റ്റിെൻറ ഫലപ്രാപ്തിയെക്കുറിച്ചും പരസ്പരം വിവരങ്ങള്‍ കൈമാറുക എന്നീ കാര്യങ്ങളാണ് യോഗത്തില്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.