കോസ്റ്റ് ഗാർഡിന്റെ മാരിടൈം മെയിന്‍റനൻസ് ബേസ് പദ്ധതി ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സന്ദർശിക്കുന്നു

മാരിടൈം മെയിന്‍റനൻസ് ബേസ് പദ്ധതി ആഭ്യന്തരമന്ത്രി സന്ദർശിച്ചു

മനാമ: കോസ്റ്റ് ഗാർഡിന്റെ മാരിടൈം മെയിന്‍റനൻസ് ബേസ് പദ്ധതി ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽഖലീഫ സന്ദർശിച്ചു. കോസ്റ്റ് ഗാർഡിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. നിരവധി ബോട്ടുകൾ ഉൾക്കൊള്ളുന്ന മറൈൻ ഡോക്ക്, കോസ്റ്റ് ഗാർഡിന്റെ കപ്പലുകൾക്കും ബാർജുകൾക്കുമുള്ള പ്രത്യേക വർക്ക്ഷോപ്പുകൾ എന്നിവയും ഒരുക്കുന്നുണ്ട്. പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ആഭ്യന്തരമന്ത്രി ചോദിച്ചറിഞ്ഞു. അടുത്ത വർഷം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി ഏറെ പ്രാധാന്യമുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി.

വേഗത്തിലുള്ള പ്രതികരണം, സുരക്ഷ സേവനങ്ങൾ നൽകുന്നതിലെ പ്രഫഷനലിസം എന്നിവ മെച്ചപ്പെടുത്തുന്നതിന് കോസ്റ്റ് ഗാർഡിനെ സഹായിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് മാരിടൈം മെയിന്‍റനൻസ് ബേസ് സ്ഥാപിക്കുന്നത്. നൂതന സാങ്കേതിക വിദ്യകളും പരിശീലന സംവിധാനങ്ങളുമാണ് കോസ്റ്റ് ഗാർഡിന് ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - The Home Minister visited the Maritime Maintenance Base project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.