വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി അ​ശോ​ക​​ന്റെ കു​ടും​ബ​ത്തി​ന് വീ​ട്​ നി​ർ​മി​ച്ചു​ന​ൽ​കാ​നു​ള്ള പ​ദ്ധ​തി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഭവന നിർമാണ പദ്ധതിക്ക് തുടക്കം കുറിച്ചു

മനാമ: ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വെഞ്ഞാറമൂട് സ്വദേശി അശോകന്റെ കുടുംബത്തിന് സ്വന്തമായി ഭൂമിയും വീടും നൽകാനുള്ള പദ്ധതിക്ക് വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷനൽ കൗൺസിൽ തുടക്കം കുറിച്ചു. വെഞ്ഞാറമൂട് മൂളയത്ത് നടന്ന ചടങ്ങിൽ കേരള ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥി ആയിരുന്നു. ബിഷപ് ഡോ. കെ.പി.വി എബ്രഹാം, അഡ്വ. ലാലു ജോസഫ്, മുളയം പഞ്ചായത്ത്‌ അംഗങ്ങളായ ഗീതകുമാരി, വിജയകുമാരി, ഡബ്ല്യു.എം.എഫ് ഗ്ലോബൽ ജോ. സെക്രട്ടറി ടോം ജേക്കബ്, ബഹ്‌റൈൻ നാഷനൽ കൗൺസിൽ വനിത വിഭാഗം സാരഥി മിനി മാത്യു, എക്സിക്യൂട്ടിവ് അംഗമായ റോയ് മാത്യു, പ്രകാശ് ജോൺ തയ്യിൽ എന്നിവർ സംസാരിച്ചു. ഡബ്ല്യു.എം.എഫ് ബഹ്‌റൈൻ നാഷനൽ കൗൺസിൽ പ്രസിഡന്‍റ് കോശി സാമുവൽ സ്വാഗതവും നാഷനൽ കോഓഡിനേറ്റർ മുഹമ്മദ്‌ സാലി നന്ദിയും പറഞ്ഞു.

Tags:    
News Summary - The housing project was started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.