യു.​എ.​ഇ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള ക്ഷ​ണം കി​രീ​ടാ​വ​കാ​ശി സ്വീ​ക​രി​ച്ചു

മ​നാ​മ: യു.​എ.​ഇ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും സാ​യു​ധ​സേ​ന വൈ​സ്​ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ‍െൻറ ക്ഷ​ണം കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റു​വാ​ങ്ങി. ബ​ഹ്​​റൈ​നി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ ഹം​ദാ​ൻ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നാ​ണ്​ ക്ഷ​ണ​പ​ത്രം കൈ​മാ​റി​യ​ത്.

ബ​ഹ്​​റൈ​നും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള ബ​ന്ധ​വും പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​ര​സ്​​പ​ര സ​ന്ദ​ർ​ശ​ന​ങ്ങ​ൾ നി​മി​ത്ത​മാ​കു​മെ​ന്ന്​ ​കി​രീ​ടാ​വ​കാ​ശി പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. ശൈ​ഖ്​ മു​ഹ​മ്മ​ദി‍െൻറ ആ​ശം​സ​ക​ൾ കി​രീ​ടാ​വ​കാ​ശി​ക്ക്​ അം​ബാ​സ​ഡ​ർ കൈ​മാ​റു​ക​യും ചെ​യ്​​തു. കൂ​ടി​ക്കാ​ഴ്ച​യി​ൽ ധ​ന​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Tags:    
News Summary - The invitation to visit the UAE was accepted by Kiritavakashi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.