മനാമ: രാജീവ് ഗാന്ധി നാഷനൽ എക്സ്ലൻസ് അവാർഡ് ജേതാവ് ഫ്രാൻസിസ് കൈതാരത്തിനെ കേരള കത്തോലിക് അസോസിയേഷൻ (കെ.സി.എ) ആദരിച്ചു. അതോടൊപ്പം കേരളപ്പിറവി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി വിശിഷ്ടാതിഥിയായിരുന്നു. കെ.സി.എ പ്രസിഡൻറ് റോയ് സി. ആൻറണി അധ്യക്ഷത വഹിച്ചു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ നദ്വി സംസാരിച്ചു. അരുൾ ദാസ് തോമസ്, എബ്രഹാം ജോൺ എന്നിവരും കെ.സി.എ എക്സി. അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു.
പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കെ.സി അംഗങ്ങളുടെ കുട്ടികളെയും അധ്യാപകരെയും മെമേൻറാ നൽകി ആദരിച്ചു. ജോസ് ഫ്രാൻസിസ് ഒരുക്കിയ 13 കലാകാരന്മാർ അണിനിരന്ന ഗാനകൈരളിയും കെ.സി.എ അംഗങ്ങളുടെ കലാപരിപാടികളും ജൂലിയറ്റ് തോമസ് നൃത്ത സംവിധാനം ചെയ്ത ഡൻഡിയ നൃത്തവും ആഘോഷപരിപാടികൾക്ക് ശോഭയേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.