ഫോർ സീസൺസ് ഹോട്ടലിൽ ആരംഭിച്ച മിഡിൽ ഈസ്റ്റ് പെട്രോളിയം ആൻഡ് ഗ്യാസ് കോൺഫറൻസിൽനിന്ന്

സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച​യു​ടെ പ്ര​ധാ​ന ഘ​ട​കം ഊ​ർ​ജ​മേ​ഖ​ല -മ​ന്ത്രി

മ​നാ​മ: സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച​യു​ടെ പ്ര​ധാ​ന ഘ​ട​ക​മാ​ണ്​ ഊ​ർ​ജ​മേ​ഖ​ല​യെ​ന്ന്​ എ​ണ്ണ​മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. 29ാമ​ത് വാ​ർ​ഷി​ക മി​ഡി​ലീ​സ്റ്റ് പെ​ട്രോ​ളി​യം ആ​ൻ​ഡ് ഗ്യാ​സ് കോ​ൺ​ഫ​റ​ൻ​സ് (എം.​പി.​ജി.​സി 2022) ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫോ​ർ സീ​സ​ൺ​സ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സൗ​ദി ഊ​ർ​ജ​മ​ന്ത്രി പ്രി​ൻ​സ്​ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ അ​ൽ സൗ​ദ്, ഇ​റാ​ഖി എ​ണ്ണ​മ​ന്ത്രി ഇ​ഹ്‌​സാ​ൻ അ​ബ്ദു​ൽ ജ​ബ്ബാ​ർ ഇ​സ്മാ​യി​ൽ, 25 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​ന്താ​രാ​ഷ്ട്ര എ​ണ്ണ-​വാ​ത​ക ക​മ്പ​നി​ക​ളു​ടെ സി.​ഇ.​ഒ​മാ​ർ, ത​ല​വ​ൻ​മാ​ർ, മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, ന​യ​രൂ​പ​ക​ർ​ത്താ​ക്ക​ൾ, അ​ന്താ​രാ​ഷ്ട്ര എ​ണ്ണ​വ്യാ​പാ​രി​ക​ൾ, ഊ​ർ​ജ​വി​ദ​ഗ്ധ​ർ, വി​ശ​ക​ല​ന വി​ദ​ഗ്ധ​ർ, ഊ​ർ​ജ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​ഗോ​ള​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രോ​ട് മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു.

ബ​ഹ്‌​റൈ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​പ​ന​മാ​യ ബാ​പ്‌​കോ​യു​ടെ ന​വീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ത്തി​ലെ പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ക, എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ വ​ഴി റി​ഫൈ​ന​റി​യെ ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​ത്സ​രാ​ധി​ഷ്ഠി​ത​വും പാ​രി​സ്ഥി​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തു​മാ​യ സ്ഥാ​പ​ന​മാ​ക്കി മാ​റ്റു​ക​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ന​വീ​ക​ര​ണ​പ​ദ്ധ​തി 80 ശ​ത​മാ​ന​ത്തി​ല​ധി​കം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. 2023ൽ ​ഇ​ത് പ​ദ്ധ​തി പൂ​ർ​ണ​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡ് പു​റ​ന്ത​ള്ളു​ന്ന​ത്​ കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പാ​രി​സ്ഥി​തി​ക പ​ദ്ധ​തി​ക​ളി​ൽ ആ​ഗോ​ള സ​ഹ​ക​ര​ണ​ത്തി​​ന്റെ പ്രാ​ധാ​ന്യം മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. 2060ഓ​ടെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം പൂ​ജ്യ​ത്തി​ലെ​ത്തി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ ബ​ഹ്​​റൈ​ൻ ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നി​ട്ടു​ണ്ട്. ആ​ഗോ​ള എ​ണ്ണ വി​പ​ണി​യു​ടെ സ്ഥി​ര​ത​ക്ക് ഉ​ചി​ത​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

Tags:    
News Summary - The key component of economic growth is the energy sector -minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT