മനാമ: അൽ മന്നാഇ കമ്യൂനിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) നടത്തിവരുന്ന പ്രഭാഷണ പരിപാടികളുടെ ഭാഗമായി മനാമ ഫാറൂഖ് മസ്ജിദിൽ "ഹജ്ജിന്റെ ആത്മീയമാനങ്ങൾ" എന്ന വിഷയത്തെ അധികരിച്ചുള്ള വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു.
ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാനായി ലോക മുസ്‌ലിംങ്ങൾ തയ്യാറെടുക്കുന്ന ഈ അവസരത്തിൽ അതിന്റെ പുണ്യവും പ്രാധാന്യവും സദസിന് വിവരിച്ചുകൊണ്ട് ഉസ്താദ് സമീർ ഫാറൂഖി നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി.
ദുൽ ഹിജ്ജയുടെ പ്രാധാന്യം വിവരിക്കുന്ന പ്രഭാഷണങ്ങൾ വരും ദിവസങ്ങളിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓർഗനൈസിങ് സെക്രട്ടറി ബിനു ഇസ്മായിൽ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.