മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനലിലെ അവസാന ഘട്ട നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രിയും ബഹ്റൈൻ എയർപോർട്ട് കമ്പനി ചെയർമാനുമായ കമാൽ ബിൻ അഹ്മദ് മുഹമ്മദ് വിലയിരുത്തി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാന ഘട്ട നിർമാണം ആരംഭിച്ചത്. ഇതിനകം പകുതിയിലധികം പ്രവൃത്തി പൂർത്തിയായി. 2022 പകുതിയോടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി കൃത്യസമയത്ത് പൂർത്തീകരിക്കാൻ നിലവിലെ വേഗം തുടരണമെന്ന് മന്ത്രി പറഞ്ഞു. രണ്ട് ഡിപ്പാർച്ചർ ഗേറ്റ്, ആറ് എയർ ബ്രിഡ്ജുകൾ, ബസ് ഡിപ്പാർച്ചർ ഗേറ്റുകൾ, ഇന്ധന വിതരണ സംവിധാനം എന്നിവയാണ് അവസാനഘട്ടത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.