മനാമ: വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ മിഷേൽ ബാച്ച്ലെറ്റുമായി കൂടിക്കാഴ്ച നടത്തി. ജനീവയിൽ മന്ത്രി നടത്തിയ ഔദ്യോഗിക സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. മനുഷ്യാവകാശ സംരക്ഷണ രംഗത്ത് മന്ത്രാലയവും യു.എൻ ഹൈകമീഷണറുമായി സഹകരണം ശക്തമാക്കുന്നതിനുള്ള ചർച്ചകൾ നടന്നു.
പ്രതീക്ഷിത ലക്ഷ്യം കൈവരിക്കുന്നതിെൻറ ഭാഗമായി കൂടുതൽ സഹകരണം ആവശ്യമാണെന്ന് വിലയിരുത്തി. അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശ സംരക്ഷണവും അവബോധവും ശക്തിപ്പെടുത്തുന്നതിന് ഹൈകമീഷണർ നിർവഹിച്ചു കൊണ്ടിരിക്കുന്ന പങ്കിനെ മന്ത്രി സയാനി അഭിനന്ദിച്ചു. വിവിധ അന്താരാഷ്ട്ര വേദികളുമായി സഹകരിച്ച് മനുഷ്യാവകാശ രംഗത്ത് ബഹ്റൈൻ നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ച് മന്ത്രി അവർക്ക് വിശദീകരിച്ചു കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.