മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലിൽ നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന് മികച്ച പ്രതികരണം. ഐ.വൈ.സി.സിയുടെ 32ാമത് മെഡിക്കൽ ക്യാമ്പാണിത്. ക്യാമ്പ് സെപ്റ്റംബർ 30 വരെ നീളും.
ഓരോ ദിവസവും 30ഓളം പേർ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. പത്തിൽ കൂടുതൽ ടെസ്റ്റുകളും ഡോക്ടറുടെ പരിശോധനയും സൗജന്യമായി നൽകുന്നുണ്ട്. അദ്ലിയയിലെ ഹോസ്പിറ്റലിൽ മെഗാ ക്യാമ്പിെൻറ ഉദ്ഘാടനം ഐ.ഒ.സി ദേശീയ പ്രസിഡൻറ് മുഹമ്മദ് മൻസൂർ ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവർത്തകനും ഐ.ഒ.സി ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി മുഖ്യപ്രഭാഷണം നടത്തി. ഐ.വൈ.സി.സി ദേശീയ പ്രസിഡൻറ് അനസ് റഹീം അധ്യക്ഷത വഹിച്ചു.
അൽ ഹിലാൽ ഹോസ്പിറ്റലിനെ പ്രതിനിധാനം ചെയ്ത് ഡോ. രാഹുൽ അബ്ബാസ്, ആക്ടിങ് സെക്രട്ടറി സന്തോഷ് സാനി, ട്രഷറർ നിധീഷ് ചന്ദ്രൻ, ചാരിറ്റി വിങ് കൺവീനർ മണിക്കുട്ടൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിവരങ്ങൾക്ക്: 38285008, 33874100.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.