ക​രാ​ർ ഒ​പ്പി​ട​ൽ ച​ട​ങ്ങി​നെ​ത്തി​യ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു, യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ൻ, ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ സ​യാ​നി എ​ന്നി​വ​ർ

മ​നാ​മ: ബ​ഹ്​​റൈ​നും യു.​എ.​ഇ​യും ഇ​സ്രാ​യേ​ലു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്​ ക​രാ​ർ ഒ​പ്പി​ട്ട​തോ​ടെ തു​ട​ക്കം കു​റി​ക്കു​ന്ന​ത്​ പു​​തി​യൊ​രു ച​രി​ത്ര​ത്തി​ന്. പു​തി​യൊ​രു മ​ധ്യ പൂ​ർ​വേ​ഷ്യ​യു​ടെ ഉ​ദ​യ​മെ​ന്നാ​ണ്​ അ​മേ​രി​ക്ക​ൻ ​പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ച​രി​ത്ര നി​മി​ഷ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. ഭി​ന്ന​ത​യു​ടെ​യും സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും ദ​ശാ​ബ്​​ദ​ങ്ങ​ൾ​ക്കു​ശേ​ഷം പു​തി​യൊ​രു ഉ​ദ​യ​മു​ണ്ടാ​യി​രി​ക്കു​ന്നു​വെ​ന്ന്​ വൈ​റ്റ്​ ഹൗ​സി​ലെ സൗ​ത്ത്​ ലോ​ണി​ൽ ന​ട​ന്ന ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങി​ൽ ട്രം​പ്​ പ​റ​ഞ്ഞു.

എ​ല്ലാ വി​ശ്വാ​സ​ങ്ങ​ളി​ലും​പെ​ട്ട മ​നു​ഷ്യ​ർ​ക്ക്​ സ​മാ​ധാ​ന​ത്തോ​ടെ​യും അ​ഭി​വൃ​ദ്ധി​യോ​ടെ​യും ക​ഴി​യാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്​ മൂ​ന്നു​ രാ​ജ്യ​ങ്ങ​ളു​ടെ​യും നേ​താ​ക്ക​ളു​ടെ ധീ​ര​മാ​യ ചു​വ​ടു​വെ​പ്പാ​ണ്. പ​ര​സ്​​പ​രം എം​ബ​സി​ക​ൾ സ്ഥാ​പി​ക്കു​ക​യും അം​ബാ​സ​ഡ​ർ​മാ​രെ നി​യ​മി​ക്കു​ക​യും വ്യാ​പാ​രം, സു​ര​ക്ഷ, വി​നോ​ദ സ​ഞ്ചാ​രം ത​ു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​രി​ക്കു​ക​യു​മാ​ണ്​ ക​രാ​റി​ലൂ​ടെ സാ​ധ്യ​മാ​കു​ന്ന​ത്.

സെ​പ്​​റ്റം​ബ​ർ 11നാ​ണ്​ ബ​ഹ്​​റൈ​നും ഇ​സ്രാ​യേ​ലും ത​മ്മി​ൽ പൂ​ർ​ണ ന​യ​ത​ന്ത്ര ബ​ന്ധം സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്, ബ​ഹ്​​റൈ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ, ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു എ​ന്നി​വ​ർ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ ഇൗ ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഇ​സ്രാ​യേ​ലും യു.​എ.​ഇ​യും ത​മ്മി​ൽ ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​ഖ്യാ​പ​നം ആ​ഗ​സ്​​റ്റ്​ 13നാ​ണു​ണ്ടാ​യ​ത്. ഇ​സ്രാ​യേ​ലു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ന്ന നാ​ലാ​മ​ത്തെ അ​റ​ബ്​ രാ​ജ്യ​മാ​ണ്​ ബ​ഹ്​​റൈ​ൻ.ഇൗ​ജി​പ്​​തും ജോ​ർ​ഡ​നും നേ​ര​ത്തേ​ത​ന്നെ ഇ​സ്രാ​യേ​ലു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.