പുതിയൊരു ചരിത്രത്തിെൻറ ഉദയം
text_fieldsമനാമ: ബഹ്റൈനും യു.എ.ഇയും ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിന് കരാർ ഒപ്പിട്ടതോടെ തുടക്കം കുറിക്കുന്നത് പുതിയൊരു ചരിത്രത്തിന്. പുതിയൊരു മധ്യ പൂർവേഷ്യയുടെ ഉദയമെന്നാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ചരിത്ര നിമിഷത്തെ വിശേഷിപ്പിച്ചത്. ഭിന്നതയുടെയും സംഘർഷങ്ങളുടെയും ദശാബ്ദങ്ങൾക്കുശേഷം പുതിയൊരു ഉദയമുണ്ടായിരിക്കുന്നുവെന്ന് വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ നടന്ന ഒപ്പുവെക്കൽ ചടങ്ങിൽ ട്രംപ് പറഞ്ഞു.
എല്ലാ വിശ്വാസങ്ങളിലുംപെട്ട മനുഷ്യർക്ക് സമാധാനത്തോടെയും അഭിവൃദ്ധിയോടെയും കഴിയാൻ സാഹചര്യമൊരുക്കിയത് മൂന്നു രാജ്യങ്ങളുടെയും നേതാക്കളുടെ ധീരമായ ചുവടുവെപ്പാണ്. പരസ്പരം എംബസികൾ സ്ഥാപിക്കുകയും അംബാസഡർമാരെ നിയമിക്കുകയും വ്യാപാരം, സുരക്ഷ, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിൽ സഹകരിക്കുകയുമാണ് കരാറിലൂടെ സാധ്യമാകുന്നത്.
സെപ്റ്റംബർ 11നാണ് ബഹ്റൈനും ഇസ്രായേലും തമ്മിൽ പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചത്. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു എന്നിവർ നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്നാണ് ഇൗ തീരുമാനമുണ്ടായത്. ഇസ്രായേലും യു.എ.ഇയും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനം ആഗസ്റ്റ് 13നാണുണ്ടായത്. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ അറബ് രാജ്യമാണ് ബഹ്റൈൻ.ഇൗജിപ്തും ജോർഡനും നേരത്തേതന്നെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.