മനാമ: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും ബഹ്റൈൻ ഭരണാധികാരി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും തമ്മിൽ ഈദ് ആശംസകൾ കൈമാറി. സമൃദ്ധിയുടെയും സമാധാനത്തിെൻറയും സന്ദേശം ഈദിലൂടെ പ്രസരിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ഇരുവരും പങ്കുവെച്ചു.
കുവൈത്ത് ജനതക്കും അറബ്-ഇസ്ലാമിക സമൂഹത്തിനും ഹമദ് രാജാവ് ഈദാശംസകൾ നേർന്നു. കുവൈത്ത് അമീർ ബഹ്റൈൻ ഭരണാധികാരികൾക്കും ജനതക്കും ഈദാശംസകൾ കൈമാറി.
ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡൻറുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായും ഹമദ് രാജാവ് ഈദാശംസകൾ കൈമാറി. ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസി, സൗദി ഭരണാധികാരി സൽമാൻ രാജാവ്, ഒമാൻ സുൽതാൻ ഹൈഥം ബിൻ താരിഖ് ആൽ സഈദ്, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന വൈസ് കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും ഹമദ് രാജാവുമായി ടെലിഫോണിൽ സംസാരിക്കുകയും ഈദാശംസകൾ കൈമാറുകയും ചെയ്തു.
മനാമ: പാർലമെൻറ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് ഈദാശംസകൾ നേർന്നു. നന്മയുടെയും സമാധാനത്തിെൻറയും ആശയങ്ങളാകട്ടെ ഈദ് പകർന്നുനൽകുന്നതെന്നും രാജ്യത്തിനും ജനങ്ങൾക്കും സന്തോഷവും സമാധാനവും പകരാൻ ഈദിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.