representational image 

സാൻ മറിനോ ഭരണാധികാരികൾ ബഹ്​റൈൻ അംബാസഡറിൽനിന്നും രേഖകൾ സ്വീകരിച്ചു

മനാമ: സാൻ മറിനോ ഭരണാധികാരികളായ അലിസാൻട്രോ സ്​കാറാനോയും അദേൽ തുനീനിയും റോമിൽ റെസിഡന്‍റായ ബഹ്​റൈൻ അംബാസഡർ ഡോ. നാസിർ മുഹമ്മദ്​ അൽ ബലൂശിയിൽ നിന്നും നിയമന രേഖകൾ സ്വീകരിച്ചു.

രാജാവ് ഹമദ്​ ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങൾ സാൻ മറിനോ ഭരണാധികാരികൾക്ക്​ നേരുകയും കൂടുതൽ ക്ഷേമവും അഭിവൃദ്ധിയും കരഗതമാക്കാൻ രാജ്യത്തിനും ജനതക്കും​ സാധിക്ക​ട്ടെയെന്ന്​ ആശംസിക്കുകയും ചെയ്​തു.

ബഹ്​റൈൻ ഭരണാധികാരികൾക്ക്​ പ്രത്യഭിവാദ്യം നേർന്ന സാൻ മറിനോ ഭരണാധികാരികൾ ബഹ്​റൈനുമായി വിവിധ മേഖലകളിൽ സഹകരണം ശക്​തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായി വ്യക്​തമാക്കുകയും ചെയ്​തു. ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ അംബാസഡർക്ക്​ സാധ്യമാക​ട്ടെയെന്നും ആശംസിച്ചു.

Tags:    
News Summary - The San Marino officials received the documents from the Bahrain ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.