മനാമ: മധ്യപൂർവ ദേശത്തിെൻറ സുരക്ഷ ആഗോള സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. മനാമ ഡയലോഗ്സിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഇൗ ബോധ്യത്തോടെയാണ് ഒരു ദശാബ്ദം മുമ്പ് മേഖലയിലെയും ലോകത്തെയും പ്രമുഖ നേതാക്കളെ പെങ്കടുപ്പിച്ച് മനാമ ഡയലോഗിന് തുടക്കംകുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലോകം നേരിടുന്ന വെല്ലുവിളികളും ചില കക്ഷികളുടെ ദുഷ്പ്രവൃത്തികളും നിലവിലെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
മധ്യപൂർവദേശം 'പ്രശ്ന ബാധിത മേഖല'യെന്നും സംഘർഷത്തിെൻറ ഉറവിടമെന്നുമുള്ള ധാരണ തിരുത്തിക്കുറിക്കേണ്ടത് അനിവാര്യമാണ്. സംവാദവും പരസ്പര ബഹുമാനവും സഹകരണവുമുള്ള മേഖലയെ കെട്ടിപ്പടുക്കണം. അബ്രഹാം ഉടമ്പടി ഒപ്പുവെച്ചതിെൻറ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
മേഖലയിൽ സമാധാനവും സുസ്ഥിരതയും അഭിവൃദ്ധിയുമുണ്ടാക്കുന്നതിൽ ബഹ്റൈെൻറ പരിശ്രമങ്ങളെ ലോകത്തെ സുഹൃദ്, സഖ്യ രാജ്യങ്ങൾ പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ -ഫലസ്തീൻ സംഘർഷത്തിന് പരിഹാരമുണ്ടാക്കേണ്ടതിെൻറ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.