മനാമ: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച മൂന്നു റസ്റ്റാറൻറുകൾ അടച്ചുപൂട്ടാൻ പൊതുജനാരോഗ്യ വകുപ്പ് ഉത്തരവിറക്കി. വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ഒരാഴ്ചത്തേക്കാണ് അടച്ചിടാൻ നിർദേശിച്ചത്.
35 റസ്റ്റാറൻറുകൾക്ക് പിഴ ചുമത്തുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി എന്നിവയുമായി സഹകരിച്ച് വിവിധ ഗവർണറേറ്റുകളിൽ 139 സ്ഥാപനങ്ങളിലാണ് ബന്ധപ്പെട്ടവർ പരിശോധന നടത്തിയത്. 18 വയസ്സിൽ താഴെയുള്ളവരെയും വാക്സിൻ സ്വീകരിക്കാത്തവരെയും പ്രവേശിപ്പിക്കുക, കോവിഡ് ഭേദമായവരുടെ സർട്ടിഫിക്കറ്റ് ബിവെയർ ആപ്പിൽ ഇല്ലാതിരിക്കുക, കോവിഡുമായി ബന്ധപ്പെട്ട മുൻകരുതലുകൾ സ്വീകരിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങളാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.