മനാമ: 59 പേരെ കബളിപ്പിച്ച് ദശലക്ഷത്തിലധികം ദീനാർ തട്ടിയെടുത്ത കേസിൽ പ്രതിയായ വ്യവസായിക്ക് മൂന്നു വർഷം തടവ് ഒന്നാം ക്രിമിനൽ കോടതി വിധിച്ചു. ഒരു ലക്ഷം ദീനാർ പിഴയടക്കാനും തട്ടിയെടുത്ത പണം ഇരകൾക്ക് തിരികെ നൽകാനും കോടതി വിധിച്ചു. ബന്ധപ്പെട്ട അധികൃതരിൽനിന്ന് അനുമതിയില്ലാതെ വിവിധ വ്യക്തികളിൽനിന്നായി നിക്ഷേപ പദ്ധതിയെന്ന നിലക്കാണ് ഇയാൾ പണം കൈക്കലാക്കിയത്.
വ്യവസായിയെന്ന കാരണത്താൽ ഇരകളെ വലയിലാക്കാൻ എളുപ്പമായിരുന്നു. വിവിധ മേഖലകളിൽ പണം നിക്ഷേപിച്ച് മാസാന്ത ലാഭം നൽകാമെന്നാണ് 46കാരനായ പ്രതി വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ, മാസാന്ത ലാഭവിഹിതം ലഭിക്കാത്തതിനെ തുടർന്നാണ് ഇരകൾ ഇയാൾക്കെതിരെ കേസ് ഫയൽ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.