കോവിഡ്​ ഐസൊലേഷൻ വാർഡി​െൻറ പ്രവർത്തനത്തിന് തുമ്പക്കുടം ബഹ്​റൈൻ സൗദിയ ചാപ്റ്റർ ധനസഹായം കൈമാറുന്നു

തുമ്പക്കുടം ബഹ്​റൈൻ സൗദിയ ചാപ്റ്റർ ധനസഹായം കൈമാറി

മനാമ: പത്തനംതിട്ട ജില്ലയിലെ തുമ്പമൺ ഗ്രാമപഞ്ചായത്തിൽ ഒരുക്കുന്ന കൊറോണാ ഐസൊലേഷൻ വാർഡി​െൻറ പ്രവർത്തനത്തിന് തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റൈൻ സൗദിയ ചാപ്റ്ററി​െൻറ സാമ്പത്തിക സഹായം കൈമാറി. ഐസൊലേഷൻ വാർഡി​െൻറ ഉദ്​ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. തുമ്പമൺ പ്രവാസി അസോസിയേഷനു വേണ്ടി ജോർജ് മാത്യു കോമാട്ടേത്ത്, ഷിബു തുമ്പമൺ, അബി എന്നിവർ ചേർന്ന്​ സഹായം കൈമാറി. പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ്​ സഖറിയാ വർഗീസ് നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.