മനാമ: നാട്ടിൽനിന്ന് ബഹ്റൈനിലേക്ക് വരാൻ കാത്തിരിക്കുന്നവർക്ക് മുന്നിലെ വെല്ലുവിളി ടിക്കറ്റ് ക്ഷാമം. എയർ ഇന്ത്യ എക്സ്പ്രസിന് മേയ് 31 വരെ ടിക്കറ്റ് ലഭ്യമല്ല. ഗൾഫ് എയറിന് മേയ് 24ന് കോഴിക്കോട് നിന്ന് ടിക്കറ്റുണ്ടെങ്കിലും 375 ദീനാറാണ് നിരക്ക്. ചെറിയ പെരുന്നാൾ കഴിഞ്ഞ് ബഹ്റൈനിലേക്ക് മടങ്ങാനിരിക്കുന്നവർ ടിക്കറ്റ് കിട്ടാത്ത പ്രയാസത്തിലാണ്.
നേരത്തെ യു.എ.ഇ വഴി വിമാന സർവിസ് ഉണ്ടായിരുന്നതിനാൽ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ വരാൻ കഴിയുമായിരുന്നു. എന്നാൽ, ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയർന്നതോടെ, യു.എ.ഇ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിരുക്കയാണ്.
അതിനാൽ, എമിറേറ്റ്സ്, ൈഫ്ല ദുബൈ, എയർ അറേബ്യ വിമാനങ്ങളിൽ യു.എ.ഇ വഴി വരാനുള്ള വഴി അടഞ്ഞു. പിന്നീട് ഗൾഫ് എയറും എയർ ഇന്ത്യ എക്സ്പ്രസും മാത്രമായി യാത്രക്കാർക്ക് ആശ്രയം. ബഹ്റൈനിലേക്ക് വരാനുള്ള ഭീമമായ നിരക്ക് യാത്രക്കാരെ ഭയപ്പെടുത്തുകയാണ്. വിസ കാലാവധി കഴിയാറായവർക്ക് എങ്ങനെയെങ്കിലും ബഹ്റൈനിൽ എത്തിയേ പറ്റൂ എന്ന സ്ഥിതിയാണ്.
ഉയർന്ന് നിരക്ക് നൽകിയാണെങ്കിലും ടിക്കറ്റ് എടുക്കാമെന്നു വെച്ചാൽ കിട്ടാനുമില്ല. ടിക്കറ്റ് അന്വേഷിച്ച്നിരവധി പേരാണ് വിളിക്കുന്നതെന്ന് ട്രാവൽ ഏജൻസി പ്രതിനിധികൾ പറയുന്നു. ചില ചാർേട്ടഡ് വിമാനങ്ങൾ ഇതിനിടെ ബഹ്റൈനിലേക്ക് സർവിസ് നടത്തിയിരുന്നു. കൂടുതൽ വിമാനങ്ങൾക്കുള്ള നീക്കവും നടക്കുന്നുണ്ട്. ചാർേട്ടഡ് വിമാനങ്ങളിൽ ഒരാൾക്ക് 60,000 രൂപ വരെയായി നിരക്ക് ഉയർന്നു എന്നാണറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.