പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ, രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ

മനാമ: ആഹ്ലാദത്തിന്റെ വർണപ്പൂത്തിരികൾ കത്തിച്ചുകൊണ്ട് അമ്പത്തിരണ്ടാം ദേശീയ ദിനം ആഘോഷിക്കുകയാണ് ​ ബഹ്​റൈൻ​. സമാധാനത്തി​ന്റെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മഹനീയ സന്ദേശം ലോകത്തിനു മുന്നിൽ പകർന്നുനൽകിക്കൊണ്ടിരിക്കുന്ന പവിഴദ്വീപ് വികസനത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്കാണ് നടന്നുകയറിക്കൊണ്ടിരിക്കുന്നത്. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ കരുതലി​ന്റെ കരം എല്ലാവരുടെയും നേർക്ക്​ നീട്ടുന്ന രാജ്യം ലോക രാജ്യങ്ങളുടെ മുന്നിൽ എന്നും തലയുയർത്തിനിൽക്കുന്നു. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെയും നേതൃത്വത്തിൽ അഭിമാനാർഹങ്ങളായ നേട്ടങ്ങളാണ്​ ബഹ്​റൈൻ കൈവരിച്ചത്​. അടിസ്ഥാനസൗകര്യ വികസനത്തിൽ രാജ്യം എന്നും മുന്നിലായിരുന്നു. പവിഴ ഖനനത്തിന്റെ പേരിൽ നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ പ്രശസ്തമായ ഈ ദ്വീപസമൂഹം ഇന്ന് ഭരണാധികാരികളുടെ ഉജ്ജ്വല നേതൃത്വത്തിനു കീഴിൽ ലോകത്തെ ആധുനികമായ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന വിധത്തിൽ അത്ഭുതകരമായ പുരോഗതി​ നേടിയിരിക്കുന്നു​. ഇക്കണോമിക് വിഷൻ 2030 ആവിഷ്കരിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ ഭൂമികകളി​ലേക്ക് കുതിക്കുകയാണ് രാജ്യം.

കഴിഞ്ഞ കാലങ്ങളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ അനുസ്മരിക്കുന്നതിനും ശോഭനമായ ഭാവിയെ ​പ്രതീക്ഷകളോടെ വരവേൽക്കാനുമുള്ള അവസരമാണ് ദേശീയ ദിനം ഒരുക്കുന്നത്. ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളും ദേശീയദിനാഘോഷവുമായി സജീവമായി രംഗത്തുണ്ട്.

രാജ്യമെങ്ങും ബഹ്റൈൻ ദേശീയപതാകയുടെ നിറങ്ങളാൽ അലങ്കാരമൊരുക്കി ജനങ്ങളെല്ലാവരും ഭേദചിന്തയില്ലാതെ ആഘോഷത്തിൽ പങ്കുചേരുന്നു.

Tags:    
News Summary - Today is Bahrain's 52nd National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.