മനാമ: വാട്ടർ ഗാർഡൻ വികസന പദ്ധതി പൂർത്തീകരണത്തിലേക്ക് അടുക്കുന്നതായി പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. ആറ് ഹെക്ടർ പ്രദേശത്താണ് പദ്ധതി ഒരുങ്ങുന്നത്. ലാൻഡ്സ്കേപ്പിങ് 98 ശതമാനം പൂർത്തിയായി.
വാട്ടർ പാർക്കിെൻറ ചരിത്രപരമായ പൈതൃകം സംരക്ഷിക്കുക, പാർക്ക് നവീകരിക്കുക, കുളങ്ങൾ സംരക്ഷിക്കുക എന്നിവയാണ് വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
1200 മരങ്ങളും ഈന്തപ്പനകളും പാർക്കിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. സർവിസ് കെട്ടിടങ്ങളുടെ നിർമാണവും പാർക്കിങ് സ്ഥലങ്ങളിലെ ജോലികളും പൂർത്തിയായി. 239 കാറുകൾ ഉൾക്കൊള്ളുന്ന വിശാലമായ പാർക്കിങ് സ്ഥലങ്ങളാണ് തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.