നി​ര​വ​ധി ഹൈ​വേ​ക​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മ​നാ​മ: പു​ന​ർ​നി​ർ​മാ​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​യും ന​ട​ക്കു​ന്ന​തി​നാ​ൽ ചി​ല ഹൈ​വേ​ക​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന് വ​ർ​ക്ക്സ് മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു.

ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​നും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രോ​ട് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

ഇ​സ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു ദി​ശ​ക​ളി​ലു​മു​ള്ള അ​തി​വേ​ഗ പാ​ത അ​ട​ക്കും. ഗ​താ​ഗ​ത​ത്തി​ന് ര​ണ്ടു പാ​ത​ക​ൾ ഒ​രു​ക്കും. വ്യാ​ഴാ​ഴ്ച രാ​ത്രി 11 മു​ത​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് അ​ട​ച്ചി​ട​ൽ.

ജ​നാ​ബി​യ ഹൈ​വേ​യി​ൽ ഒ​റ്റ​വ​രി അ​ട​ച്ചു

ജ​നാ​ബി​യ ഹൈ​വേ​യി​ൽ അ​വ​ന്യൂ 35നും ​റോ​ഡ് 6123നും ​ഇ​ട​യി​ലു​ള്ള പു​ന​ർ​നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി ഒ​രു വ​രി അ​ട​ക്കു​ക​യും ഗ​താ​ഗ​ത​ത്തി​നാ​യി ഒ​രു പാ​ത ന​ൽ​കു​ക​യും ചെ​യ്യും. ജൂ​ലൈ 11ന് ​രാ​ത്രി 11 മു​ത​ൽ 14ന് ​പു​ല​ർ​ച്ച അ​ഞ്ചു വ​രെ​യാ​ണ് അ​ട​ച്ചി​ട​ൽ.

ഹി​ദ്ദ് ഹൈ​വേ

ഹി​ദ്ദ് ഏ​രി​യ​യി​ലെ റ​യ്യ ഹൈ​വേ​ക്കും അ​വ​ന്യൂ 44നും ​ഇ​ട​യി​ലു​ള്ള ഹി​ദ്ദ് ഹൈ​വേ​യി​ൽ റീ​ടാ​റി​ങ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​രു പാ​ത അ​ട​ക്കും. ജൂ​ലൈ 11 മു​ത​ൽ 14 വ​രെ​യാ​ണ് അ​ട​ച്ചി​ടു​ന്ന​ത്.

സ​ല്ലാ​ഖ് ഹൈ​വേ

റാ​ഷി​ദ് ഇ​ക്വ​സ്ട്രി​യ​ൻ ആ​ൻ​ഡ് ഹോ​ഴ്‌​സ് റേ​സി​ങ് ക്ല​ബ് ജ​ങ്ഷ​ന് സ​മീ​പ​മു​ള്ള സ​ല്ലാ​ക്ക് ഹൈ​വേ​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ മൂ​ലം സ​ല്ലാ​ഖി​ലേ​ക്കു​ള്ള പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​ത​ത്തി​നാ​യി ഫാ​സ്റ്റ് ലൈ​ൻ അ​ട​ക്കും. ഗ​താ​ഗ​ത​ത്തി​ന് ര​ണ്ടു പാ​ത​ക​ൾ ഒ​രു​ക്കും. ജൂ​ലൈ 11ന് ​രാ​ത്രി 11 മു​ത​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചു വ​രെ​യാ​ണ് അ​ട​ച്ചി​ടു​ന്ന​ത്.

Tags:    
News Summary - Traffic control on several highways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.