മനാമ: പുതിയ ഗതാഗത നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ സയാനി മോട്ടോഴ്സിലെ ജീവനക്കാർക്കായി ക്ലാസ് സംഘടിപ്പിച്ചു. പുതിയ ഗതാഗത നിയമങ്ങൾ, മൈനർ ആക്സിഡന്റ് രജിസ്ട്രേഷൻ, ഇ-ട്രാഫിക്, മവീദ്, തവാസുൽ തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ ക്ലാസിൽ പരിചയപ്പെടുത്തി. ഇംഗ്ലീഷ്, ഹിന്ദി, അറബിക്, മലയാളം തുടങ്ങി വിവിധ ഭാഷകളിലുള്ള ജീവനക്കാരുടെ ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകി. മാമീറിലെ ഫുസോ ഷോറൂമിൽ നടന്ന പരിപാടിയിൽ 120ഓളം ജീവനക്കാർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.