മനാമ: കോവിഡ് പ്രതിസന്ധിമൂലം നാട്ടിൽ പോയി ബഹ്റൈനിലേക്ക് തിരിച്ചുവരാൻ ബുദ്ധിമുട്ടുന്നവരുടെ യാത്രപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി എം.പിക്ക് നിവേദനം നൽകി. ആയിരക്കണക്കിന് മലയാളി പ്രവാസികളാണ് തിരിച്ചുവരാൻ കഴിയാതെ നാട്ടിൽ കഴിയുന്നത്. വരുന്നവർക്ക് ഭീമമായ തുകയാണ് യാത്രക്ക് ചെലവഴിക്കേണ്ടിവരുന്നത്. ഈ സാഹചര്യത്തിലാണ് സൈനബ് അബ്ദുൽ അമീർ എം.പിയെ സന്ദർശിച്ച് നിവേദനം നൽകിയത്. കൂടുതൽ വിമാന സർവിസുകൾ അനുവദിക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് നിവേദനത്തിൽ അഭ്യർഥിച്ചു.
മലയാളി പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്‍നങ്ങൾ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡൻറ് ഫിറോസ് നങ്ങാരത്ത്, നിജിൽ എന്നിവർ എം.പിയുടെ ശ്രദ്ധയിൽ പെടുത്തി. വിഷയത്തിൽ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുമെന്ന് എം.പി ഉറപ്പുനൽകിയതായി രാജു കല്ലുംപുറം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.