മനാമ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് അമിത വിമാന ടിക്കറ്റ് നിരക്ക് ഇൗടാക്കുന്ന വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ച് ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) ഭാരവാഹികൾ പാർലമെൻറ് അംഗം അമ്മാർ അഹ്മദ് അൽ ബന്നായിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിൽനിന്ന് ഉൾപ്പെടെയുള്ള പ്രവാസികൾ അമിത നിരക്ക് കാരണം ബുദ്ധിമുട്ടുന്ന സാഹചര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
ബന്ധപ്പെട്ട അധികൃതരുമായി വിഷയം സംസാരിക്കാമെന്ന് അദ്ദേഹം ബി.കെ.എസ്.എഫ് ഭാരവാഹികൾക്ക് ഉറപ്പ് നൽകി. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ ബ്ലാങ്ക് പേപ്പറിൽ ഒപ്പിട്ട് വാങ്ങി ചൂഷണം ചെയ്യുന്ന പ്രവണതയും സംഘം അദ്ദേഹത്തിെൻറ ശ്രദ്ധയിൽപെടുത്തി. വാങ്ങിയതിെൻറ പലമടങ്ങ് തുക കിട്ടാനുണ്ടെന്ന് കാണിച്ച് കേസ് കൊടുത്ത് യാത്രാ വിലക്ക് ഏർപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യം പാർലമെൻറിൽ ഉന്നയിക്കാമെന്നും എം.പി ഉറപ്പ് നൽകി.
പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീർ അമ്പലായി, ഉപദേശക സമിതി അംഗം നജീബ് കടലായി, സത്താർ സത്തായി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.