മനാമ: ബഹ്റൈൻ റോഡുകളിലെ നിയമലംഘനങ്ങളിൽ അഞ്ചുമാസത്തിനിടെ 75 ശതമാനം കുറവുവന്നെന്ന് വെളിപ്പെടുതൽ. നോർത്തേൺ മുനിസിപ്പൽ കൗൺസിലിെൻറ യോഗത്തിലാണ് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ട്രാഫിക് കൾചർ ഡയറക്ടർ ഉസാമ ബഹാർ ഇക്കാര്യം പറഞ്ഞത്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള കണക്ക് വ്യക്തമാക്കിയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
വണ്ടിയോടിക്കുേമ്പാൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, അമിത വേഗത, ചുവപ്പ് സിഗ്നൽ അവഗണിക്കുക എന്നിവയാണ് റോഡിലുള്ള മൂന്ന് പ്രധാന നിയമലംഘനങ്ങൾ. പ്രധാന റോഡുകളിലെ അവസ്ഥയിൽ ഇപ്പോൾ വളരെയധികം മാറ്റം വന്നിട്ടുണ്ട്.
എന്നാൽ, റെസിഡൻഷ്യൽ പ്രദേശങ്ങളിൽ ഇപ്പോഴും നിയമലംഘനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഇൗ വിഷയത്തിൽ ആവശ്യമായ ശ്രദ്ധ നൽകും. ജനങ്ങളിൽ നിന്ന് അനാവശ്യമായി പണം പിരിക്കാൻ ഗതാഗത വകുപ്പിന് താൽപര്യമില്ല. എന്നാൽ, നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.