മനാമ: വാദിസൈൽ സ്കൂളിൽ മരം നടീൽ പദ്ധതി നടപ്പാക്കി. പരിസ്ഥിതി സംരക്ഷണ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് വിദ്യാർഥികൾ വൃക്ഷത്തെകൾ നട്ടത്.
വിദ്യാർഥികൾക്കും അധ്യാപകർക്കും കാർഷിക മേഖലയിൽ താൽപര്യം ജനിപ്പിക്കുന്നതിനും ഇത് ഉപകരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. സ്കൂൾ പരിസരങ്ങൾ പരമാവധി ഹരിതവത്കരിക്കുന്നതിന് വിദ്യാർഥികളും അധ്യാപകരും ഒരുപോലെ മുന്നോട്ടുവരുന്നത് ശുഭസൂചകമാണ്. സ്കൂളുകളിൽ ചെടികൾ കൂടുതലായി നട്ടുപിടിപ്പിക്കുന്നതിനുള്ള കാമ്പയിൻ വരും ദിവസങ്ങളിലുണ്ടാകുമെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.