ദോഹ: ചെറുപ്രായത്തിൽ പുസ്തകപരമ്പര എഴുതി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ ലൈബ അബ്ദുൽ ബാസിതിന് തനിമ ഖത്തർ ആദരം നൽകി. 10 വയസ്സും 164 ദിവസവും പ്രായമുള്ളപ്പോഴാണ് നോവൽ പരമ്പര എഴുതി ലൈബ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.തനിമ ഡയറക്ടർ ആർ.എസ് അബുൽ ജലീൽ ഉപഹാരം സമ്മാനിച്ചു.
റയ്യാൻ സി.ഐ.സി ഹാളിൽ നടന്ന പരിപാടിയിൽ ഖത്തർ ഇന്ത്യൻസ് ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി മുഖ്യാതിഥിയായിരുന്നു. റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, പ്രോഗ്രാം ഹെഡ് ആർ.ജെ രതീഷ്, തനിമ ഖത്തർ അസിസ്റ്റന്റ് ഡയറക്ടർമാരായ അഹമ്മദ് ഷാഫി, ഡോ. സൽമാൻ, ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ബാവ, എക്സിക്യൂട്ടിവ് മെംബർമാരായ യൂസുഫ് പുലാപ്പറ്റ, സാലിം വേളം, നബീൽ ഓമശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.