അത്യാസന്ന നിലയിൽ കഴിഞ്ഞ തിരുവനന്തപുരം സ്വദേശി നിര്യാതനായി

മനാമ: രക്തസമ്മർദം കൂടി ജോലി സ്ഥലത്ത് ബോധരഹിതനായി വീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തിര ുവനന്തപുരം സ്വദേശിയായ പ്രവാസി നിര്യാതനായി. തിരുവനന്തപുരം പനവൂർ പൂവക്കാട് രാജി വിലാസത്തിൽ ജയേന്ദ്രകുമാർ (54)ആണ് ഇന്നലെ പുലർച്ചെ 4.30 ന് മരിച്ചത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

തലച്ചോറിലെ ഞരമ്പ് പൊട്ടിയതിനെ തുടർന്ന് തലച്ചോറിലെ പ്രവർത്തനങ്ങൾ ദിവസങ്ങൾക്ക് മുെമ്പ നിലച്ചിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തോളമായി ബഹ്റൈനിലുള്ള ഇദ്ദേഹം ഒരു മാസത്തോളം മുമ്പ് നാട്ടിൽ പോയി മകളുടെ വിവാഹം നടത്തിയ ശേഷം മടങ്ങി വന്നതായിരുന്നു.

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായി ബന്ധുവായ ബൈജു ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പ്ലംബറായി ജോലി ചെയ്തു വരികയായിരുന്നു ജയേന്ദ്രകുമാർ. ഭാര്യ രാജി. മക്കൾ അമൃത, അപർണ്ണ, സുമേഷ്, രാജീവ്.

Tags:    
News Summary - Trivandrum Native dead in Bahrain -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.