മനാമ: തുർക്കിയ, സിറിയ എന്നിവിടങ്ങളിലുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി സഹായവസ്തുക്കൾ നൽകുന്നത് തുടരുന്നു. അൽനൂർ ചാരിറ്റി സൊസൈറ്റി 200 ഭക്ഷ്യവിഭവ പാക്കറ്റുകൾ ഒരുക്കി.
കഴിഞ്ഞ നാലു ദിവസത്തിനിടെ പൊതുജനങ്ങളിൽനിന്ന് സംഭരിച്ച ഭക്ഷ്യവസ്തുക്കളാണ് തയാറാക്കിവെച്ചിട്ടുള്ളത്. വരും ദിവസങ്ങളിലും സഹായം സ്വീകരിക്കുന്നത് തുടരുമെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. അൽ ഹവാജ് ഗ്രൂപ് രണ്ടു ലക്ഷം ദീനാർ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് അൽ ഹവാജ് ഗ്രൂപ് വൈസ് ചെയർമാൻ അബ്ദുൽ വഹാബ് അൽ ഹവാജിൽനിന്ന് സഹായം സ്വീകരിച്ചു. സഹായഹസ്തവുമായി മുന്നോട്ടുവന്ന അൽ ഹവാജ് ഗ്രൂപ്പിന് ഡോ. മുസ്തഫ അസ്സയ്യിദ് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.