സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക്​ ര​ണ്ടു ദി​വ​സം വാ​രാ​ന്ത്യ അ​വ​ധി വേ​ണ​മെ​ന്ന്​

മ​നാ​മ: സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക്​ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള​തു​പോ​ലെ ര​ണ്ടു​ ദി​വ​സം വാ​രാ​ന്ത്യ അ​വ​ധി വേ​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ർ​ല​മെ​ന്‍റം​ഗ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ചു.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​ധി​ക ജോ​ലി ചെ​യ്യി​ക്കു​ന്നു​​വെ​ങ്കി​ൽ അ​ധി​ക വേ​ത​നം ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.കൂ​ടാ​തെ പ്ര​സ​വി​ച്ച സ്​​ത്രീ ജീ​വ​ന​ക്കാ​ർ​ക്ക്​ മു​ല​യൂ​ട്ടു​ന്ന​തി​നാ​യി സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. മെ​ഡി​ക്ക​ൽ ലീ​വ്​ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ മൂ​ന്നു​ മാ​സ​​​മെ​ങ്കി​ലും തൊ​ഴി​ലു​ട​മ​ക്ക്​ കീ​ഴി​ൽ ജോ​ലി​ ചെ​യ്​​തി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​ത്തി​ലു​ണ്ട്.

സാ​മൂ​ഹി​ക നീ​തി സാ​ധ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ എം.​പി​മാ​രാ​യ ജ​ലാ​ൽ കാ​ദിം, സൈ​ന​ബ്​ അ​ബ്​​ദു​ൽ അ​മീ​ർ, അ​ബ്​​ദു​ല്ല അ​ൽ റു​മൈ​റി, മം​ദൂ​ഹ്​ അ​സ്സാ​ലി​ഹ്, ബാ​സി​മ മു​ബാ​റ​ക്​ എ​ന്നി​വ​രാ​ണ്​ നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ള്ള​ത്.

Tags:    
News Summary - Two-day weekend is required for those working in the private sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.