മനാമ: മയക്കുമരുന്ന് വിപണനം ചെയ്ത കേസിലെ പ്രതികൾക്ക് തടവ്. ഒന്നാം പ്രതിക്ക് ജീവപര്യന്തവും രണ്ടാം പ്രതിക്ക് 15 വർഷം തടവുമാണ് ക്രിമിനൽ കോടതി വിധിച്ചത്. മയക്കുമരുന്ന് കച്ചവടമുദ്ദേശിച്ച് സൂക്ഷിക്കുകയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടാനെത്തിയപ്പോൾ ചെറുത്തുനിൽപിന് ശ്രമിക്കുകയും ചെയ്തുവെന്ന കേസും ഇവരുടെ പേരിലുണ്ട്.
രണ്ട് പ്രതികളും 10,000 ദീനാർ വീതം പിഴയടക്കാനും കോടതി വിധിച്ചു. മയക്കുമരുന്ന് വിപണനശൃംഘലയെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും രണ്ട് പ്രതികൾ പിടിയിലാവുകയുമായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറുടെ ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതിയിലെത്തിയത്.
മനാമ: സ്ഥാനം ദുരുപയോഗം ചെയ്ത് പണം സമ്പാദിക്കൽ, പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ സർക്കാർജീവനക്കാരന്‍ രണ്ട് വർഷം തടവിന് ഹൈ ക്രിമിനൽ കോടതി വിധിച്ചു. തന്റെ സേവനത്തിന് പകരമായി ഒരു കമ്പനി വഴി പണം കൈപ്പറ്റുകയും സേവനസംബന്ധമായ രഹസ്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. ഒരു ലക്ഷം ദീനാർ പിഴയടക്കാനും പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് 3,01430 ദീനാർ കണ്ടുകെട്ടാനും കോടതി വിധിച്ചു. ഇദ്ദേഹത്തിന്റെ കമ്പനിക്ക് ഒരു ലക്ഷം ദീനാർ പിഴയും കമ്പനിയുടെ സ്വത്തിൽ നിന്നും 43,699 ദീനാർ കണ്ടുകെട്ടാനും വിധിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.