മനാമ: ആസന്നമായ ലോക്സഭ, നിയമസഭ ഉപതെരഞ്ഞടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ഏവരും മുന്നിട്ടിറങ്ങണമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പൂരം കലക്കൽ അടക്കമുള്ള കാര്യങ്ങളിൽ സി.പി.ഐ എതിർപ്പ് പ്രകടിപ്പിച്ചിട്ടും, മുഖ്യമന്ത്രിയടക്കം സി.പി.എം നിര പൂരം കലങ്ങിയില്ലെന്ന് പറയുന്നതിൽ സി.പി.എം, ബി.ജെ.പി ഡീൽ വ്യക്തമാണ്.
തെരഞ്ഞടുപ്പ് പ്രചാരണാർഥം വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ഐ.വൈ.സി.സി ബഹ്റൈൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുമെന്നും, പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ, രമ്യ ഹരിദാസ് എന്നിവരുടെ വിജയത്തിന് ഡിജിറ്റൽ - ഐ.ടി മേഖലകളിലൂടെ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും തെരെഞ്ഞടുപ്പ് കൺവെൻഷനുകൾ, ഇലക്ഷൻ കാമ്പയിനുകൾ നടത്തുമെന്നും, ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.