മനാമ: നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസിവിരുദ്ധ സമീപനം സ്വീകരിച്ച പിണറായി സർക്കാറിനെ ജനം തൂത്തെറിയുമെന്ന് ഐ.വൈ.സി.സി കൺവെൻഷൻ. ധൂർത്തും അഴിമതിയും നടത്തി പി.ആർ വർക്കിലൂടെ കേരള ജനതയുടെ കണ്ണിൽ പൊടിയിടാൻ കഴിയും എന്ന സർക്കാറിെൻറ ചിന്താഗതി കേരള സമൂഹം തള്ളിക്കളയും. പ്രവാസികളെ കോവിഡ് വാഹകരാക്കി ഒറ്റപ്പെടുത്തിയ സർക്കാറാണിത്.
നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സംഘടിപ്പിച്ച കൺെവൻഷനിൽ കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബു മുഖ്യാതിഥിയായിരുന്നു. കോൺഗ്രസ് പ്രസ്ഥാനം സാധാരണക്കാർക്ക് എന്നും നൽകുന്ന പരിഗണനയുടെ ഫലമാണ് തന്നെപ്പോലുള്ളവർക്ക് സ്ഥാനാർഥിയാകുവാൻ കഴിഞ്ഞതെന്ന് അരിത ബാബു പറഞ്ഞു. പ്രസിഡൻറ് അനസ് റഹീമിെൻറ അധ്യക്ഷതയിൽ ഒാൺലൈനിൽ നടന്ന യോഗം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ പ്രസിഡൻറ് മുഹമ്മദ് മൻസൂർ ഉദ്ഘാടനം ചെയ്തു. ഐ.ഒ.സി സെക്രട്ടറി ബഷീർ അമ്പാലായി, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ ഏബ്രഹാം ജോൺ, ബിജു മലയിൽ, അനിൽ യു.കെ, ഫാസിൽ വട്ടോളി, റിച്ചി കളത്തൂഴത്ത്, ധനേഷ് പിള്ള എന്നിവർ സംസാരിച്ചു. സെക്രട്ടറി എബിയോൺ അഗസ്റ്റിൻ സ്വാഗതവും സന്തോഷ് സാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.