ഗസൽ മാന്ത്രിക​െൻറ വിയോഗത്തിൽ വേദനയോടെ ആരാധകർ

മനാമ: ഗസൽ നിശകളിലൂടെ സംഗീതപ്രേമികളുടെ ഹൃദയത്തിൽ ആർദ്രതയും മധുരിമയും സൃഷ്​ടിച്ച അനശ്വര ഗായകൻ ഉംബായിയുടെ വിയോഗ വാർത്ത ബഹ്​റൈനിലെ മലയാളി പ്രവാസികളിൽ വേദനയായി. പലവട്ടം ഉംബായി ബഹ്​റൈനിലെ മലയാളി സദസുകളിൽ വന്ന്​ മണിക്കൂറുകളോളം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്​. അദ്ദേഹത്തി​​​െൻറ   നൂറുകണക്കിന്​ ആരാധകരാണ്​ ഇവിടെയുള്ളത്​. ഒാണം, പെരുന്നാൾ തുടങ്ങിയ വിശേഷ ദിനങ്ങളിലെല്ലാം അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്​. ബഹ്​റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്​, വിവിധ സാമൂഹിക സാംസ്​കാരിക സംഘടനകൾ എന്നിവരുടെ പരിപാടികൾക്കായി പത്തിലധികം തവണയാണ്​ ഉംബായി ബഹ്​റൈനിൽ എത്തിയിട്ടുള്ളതെന്ന്​ സ്​റ്റേജ്​ ഷോ ഡയറക്​ടറും കോർഡിനേറ്ററുമായ മനേജ്​ മയ്യനാട്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. സാധാരണക്കാരായ സംഗീതാസ്വാദകർ അദ്ദേഹം വരുന്നു എന്നറിഞ്ഞാൽ ആവേശത്തിലാകും. സദസുകൾ നിറഞ്ഞുകവിയുമായിരുന്നു. മണിക്കൂറുകൾ നീണ്ട ആലാപനം പലപ്പോഴും പാതിരാവിലേക്ക്​ നീളും. ലയിച്ചിരിക്കുന്ന സദസിനെ കാണു​േമ്പാൾ അദ്ദേഹം നിശ്​ചിത സമയം കഴിഞ്ഞും പാട്ട്​ തുടരുമായിരുന്നുവെന്ന്​ ​ മനോജ്​ പറഞ്ഞു. 

പ്രവാസികളുടെ ജീവിതത്തിൽ ഒാർമകളും ​ഗൃഹാതുരത്വവും ഇറ്റിച്ച മഹാനായ കലാകാരനാണ്​ ഉംബായിയെന്ന്​ ബഹ്​റൈൻ കേരളീയ കലാസമാജം കലാവിഭാഗം സെക്രട്ടറി ഹരീഷ്​ മേനോൻ പറഞ്ഞു. ഗസലിനെ ജനകീയമാക്കിയതിൽ അദ്ദേഹത്തിനുള്ള പങ്ക്​ ആർക്കും നിഷേധിക്കാനാകില്ല. അരങ്ങിൽ മാത്രമല്ല അണിയറയിലും അദ്ദേഹം സഹൃദയനായിരുന്നു. പരിചയപ്പെടാൻ ചെല്ലുന്നവരുമായും വർത്തമാനം പറയാനെത്തുന്നവരെയും പുഞ്ചിരിയോടെയാണ്​ അദ്ദേഹം വരവേറ്റത്​. വിനയവും നൻമയും ആയിരുന്നു കൈമുതൽ. അതിനാൽ ഒരിക്കൽ ആ പാട്ട്​ കേൾക്കുന്നവരും അദ്ദേഹത്തോട്​ അടുത്തിഴകാൻ കഴിഞ്ഞവർക്കും പിന്നീട്​ അദ്ദേഹത്തെ മറക്കാൻ കഴിയില്ലെന്നും ഹരീഷ്​ മേനോൻ ചൂണ്ടിക്കാട്ടി.

വിയോഗം ഗസൽ രംഗത്ത് ഏറെ വിടവ് സൃഷ്​ടിക്കുന്നത്​ -ഫ്രൻറ്​സ്​ 
മനാമ:   ഗസൽ ഗായകനും സംഗീത സംവിധായകനുമായ  പി.എ ഇബ്രാഹിം എന്ന  ഉംബായിയുടെ നിര്യാണത്തിൽ ഫ്രൻറ്​സ്​ കലാ സാഹിത്യ വേദി അനുശോചിച്ചു.  അദ്ദേഹത്തി​​​െൻറ വിയോഗം ഗസൽ രംഗത്ത് ഏറെ വിടവ് സൃഷ്​ടിക്കുന്ന ഒന്നാണ്.  കവി സച്ചിദാനന്ദന്‍, ഒ.എൻ.വി കുറുപ്പ് തുടങ്ങിയവരുടെ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും സംഗീതം നല്‍കി ഉംബായി ആലപിച്ച ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചേറ്റിയവയായിരുന്നുവെന്നും ഫ്രൻറ്​സ്​ കലാ സാഹിത്യ വേദി അനുസ്​മരിച്ചു.  മലയാളികൾക്കെന്നും ഓർമയിൽ സൂക്ഷിക്കാൻ ഒട്ടേറെ ഗസൽ ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹത്തി​​​െൻറ വേർപാട് മലയാള ഗസൽ ഗാന ശാഖക്ക്  കനത്ത നഷ്​ടമാണ് . 
ഉറുദുവിൽ മാത്രം ആലപിക്കുകയും ആസ്വദിക്കപ്പെടുകയും  ചെയ്​തിരുന്ന  ഗസലിനെ പുതിയ ഭാവവും താളവും നല്‍കി മലയാളത്തിലേക്ക് പരിവർത്തിപ്പിക്കുകയും  വ്യാപിപ്പിക്കുകയും  പുതു തലമുറക്ക്  പരിചയപ്പെടുത്തുകയും ചെയ്​ത  അദ്ദേഹത്തി​​​െൻറ  പങ്ക്   അവിസ്​മരണീയമാണെന്നും ഫ്രൻറ്​സ്​  കലാ സാഹിത്യ വേദി  അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.

സംഗീത ലോകത്തിന്​  നഷ്​ടം ^ആം ആദ്​മി പാർട്ടി
മനാമ: ഉംബായിയുടെ നിര്യാണത്തിൽ ആം ആദ്​മി ബഹ്‌റൈൻ കൂട്ടായ്​മ അനുശോചിച്ചു. മലയാളികളുടെ ഗസൽ സംഗീത ആസ്വാദനത്തിന് പുതിയ ഒരു മാനം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന്​ ആം ആദ്​മി ബഹ്‌റൈൻ കൂട്ടായ്​മ രക്ഷാധികാരി കെ.ആർ.നായർ, കൺവീണർ നിസാർ കൊല്ലം, സെക്രട്ടറി വിനു ക്രിസ്റ്റി എന്നിവർ അനുശോചന പ്രമേയത്തിൽ പറഞ്ഞു.

ഗൃഹാതുരതയുടെ  പാട്ടുകാരൻ -ഒലിവ് സാംസ്‌കാരിക വേദി 
മനാമ: മലയാളത്തി​​​െൻറ  ഗസൽ ചക്രവർത്തി ഉംബായിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ ഒലിവ് സാംസ്‌കാരിക വേദി അനുശോചനം രേഖപ്പെടുത്തി. 
പ്രണയത്തി​​​െൻറയും ഗൃഹാതുരതയുടെയും പാട്ടുകാരനായ ഉംബായി  ത​​​െൻറ പരുക്കൻ ജീവിത യാഥാർഥ്യങ്ങളെ മറികടന്നു. അദ്ദേഹം സംഗീതപ്രേമികളുടെ മനസിൽ മായാതെ മറയാതെ എന്നും നിലക്കൊള്ളുമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
 

Tags:    
News Summary - umbayi-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.