മനാമ: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ മാറ്റത്തിെൻറ സൂചനയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി പറഞ്ഞു. ഹ്രസ്വ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. ജനാധിപത്യ^മതനിരപേക്ഷ വോട്ടുകൾ ഭിന്നിച്ചതുമൂലമാണ് ബി.ജെ.പി കഷ്ടിച്ച് രക്ഷപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ നേതൃപാടവം വ്യക്തമായ തെരഞ്ഞെടുപ്പ് കൂടിയാണ് ഗുജറാത്തിലേത്. സംസ്ഥാന^േകന്ദ്ര ഭരണത്തിെൻറ സർവ അധികാരങ്ങളും സൗകര്യങ്ങളും പണക്കൊഴുപ്പുമുണ്ടായിട്ടും കോൺഗ്രസ് ബി.ജെ.പിയോട് നേർക്കുനേർ പൊരുതുകയും മികച്ച മുന്നേറ്റം നടത്തുകയും ചെയ്തു. എ.െഎ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുലിെൻറ വരവ് ഇന്ത്യയിലെമ്പാടുമുള്ള കോ ൺഗ്രസ് പ്രവർത്തകർക്ക് പ്രതീക്ഷയും ആവേശവുമാണ്. ഇൗ സ്ഥാനത്തേക്ക് വന്ന ശേഷം അദ്ദേഹം ആദ്യമായി എത്തിയത് കേരളത്തിലാണ് എന്നതും ശ്രേദ്ധയമാണ്. രാഹുലിെൻറ സ്ഥാനാരോണെത്ത തുടർന്ന് രാജ്യമെമ്പാടും വളരെ ‘സ്വാഭാവികമായ’ ആഘോഷങ്ങളാണ് നടന്നത്. മതനിരപേക്ഷത കോൺഗ്രസിെൻറ ജീവവായുവാണ്.
കോൺഗ്രസ് ഒരു കാലത്തും വർഗീയത പ്രോത്സാഹിപ്പിച്ചിട്ടില്ല. അതുകൊണ്ട്, കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാടെടുത്തു എന്ന വാദമൊന്നും നിലനിൽക്കില്ല. മതനിരപേക്ഷതയുടെ ശബ്ദം പാർലമെൻറിൽ ഉയരാൻ വേണ്ടി, പശ്ചിമ ബംഗാളിലുള്ള ഒരേയൊരു രാജ്യസഭ സീറ്റ് സി.പി.എം നേതാവ് സീതാറാം യെച്ചൂരിക്ക് നൽകാം എന്ന് തീരുമാനിച്ച പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ, സി.പി.എം ആ സമീപനമല്ല സ്വീകരിച്ചത്. അവരുടെ ബംഗാൾ ഘടകം അതിനെ അനുകൂലിച്ചപ്പോൾ, കേരള ഘടകം പുറംതിരിഞ്ഞു നിന്നു. ചരിത്രപരമായി പല ഘട്ടങ്ങളിലും ബി.ജെ.പിയെയും അതിെൻറ മുൻ രൂപങ്ങളെയും സി.പി.എം പിന്തുണച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസിന് അത്തരമൊരു ചരിത്രമില്ല. എങ്കിലും ദേശീയ തലത്തിൽ സി.പി.എമ്മിെൻറ നിലപാടിൽ മാറ്റമുണ്ടായാൽ, കോൺഗ്രസും അനുകൂല സമീപനം സ്വീകരിക്കും.
മതനിരപേക്ഷത കാത്തുസൂക്ഷിക്കാനായി യജ്ഞിക്കേണ്ട സമയമാണിത്. ഇക്കാര്യത്തിൽ ബീഹാർ മാതൃകയായിരുന്നു. എങ്കിലും അവിടെയും മതനിരപേക്ഷ, ജനാധിപത്യ വോട്ടുകൾ ഭിന്നിച്ചതുമൂലം നിരവധി കോൺഗ്രസ് സ്ഥാനാർഥികൾ നേരിയ വോട്ടിന് തോറ്റു. ആർക്കെതിരെയാണ് നിലകൊള്ളേണ്ടത് എന്നത് പ്രധാനമാണ്. രാഹുലിെൻറ നേതൃത്വത്തിൽ മതനിരപേക്ഷ, ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് ശക്തമായ മുന്നേറ്റമുണ്ടാക്കും. അതിെൻറ തുടക്കമാണ് ഗുജറാത്തിൽ കണ്ടത്.
കേരളത്തിൽ ഭരണം എല്ലാ രംഗത്തും പരാജയപ്പെട്ട അവസ്ഥയിലാണ്. വികസന പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചു. അതിഗുരുതരമായ സ്ഥിതിയിലേക്കാണ് സർക്കാർ സംസ്ഥാനത്തെ എത്തിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ട്രാൻസ്പോർട് ജീവനക്കാരുടെ ശമ്പളം ഏതാനും ദിവസങ്ങൾ മുടങ്ങിയാൽ ഒച്ചപ്പാടുണ്ടാക്കിയിരുന്നവരാണ് ഇടതുപക്ഷം. ഇപ്പോൾ, ഇതേ ഡിപ്പാർട്മെൻറിൽ അഞ്ചുമാസത്തെ ശമ്പളകുടിശ്ശികയാണുള്ളത്.
ബി.ജെ.പി വിഷയത്തിലാണ് വീരേന്ദ്രകുമാർ എം.പി സ്ഥാനം രാജിവെച്ചത്. അദ്ദേഹം യു.ഡി.എഫ് എം.പിയാണെങ്കിലും ഇക്കാര്യത്തിൽ നയനിലപാടിെൻറ പ്രശ്നമുള്ളതിനാൽ, കുറ്റപ്പെടുത്താനാകില്ല. വീരേന്ദ്രകുമാർ യു.ഡി.എഫിൽ തുടരുമെന്ന കാര്യത്തിൽ തർക്കമില്ല. അഴിമതിയും അഴിമതി ആരോപണവും രണ്ടാണെന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം ചോദ്യത്തോടുള്ള മറുപടിയായി പറഞ്ഞു. അഴിമതി നടത്തിയാൽ ജനങ്ങളുടെ വിശ്വാസ്യത നഷ്ടമാകും.
അഴിമതി ഒരു സാഹചര്യത്തിലും പൊറുപ്പിക്കാനുമാകില്ല. എന്നാൽ, യാതൊരു അടിസ്ഥാനവുമില്ല എന്ന് വ്യക്തമായിട്ടും അഴിമതി ആരോപണം നടത്തുന്ന രീതി അവസാനിപ്പിക്കണം. ഇത് ഒരു കക്ഷിയും ആർക്കെതിരെയും ചെയ്യാൻ പാടില്ല. േബാഫോഴ്സ് അഴിമതി ആരോപണം ഇത്തരത്തിൽ ഒരു ഉദാഹരണമാണ്. ഇൗ ആരോപണം ഉന്നയിച്ച എല്ലാ കക്ഷികളും പിന്നീട് കേന്ദ്രത്തിൽ അധികാരത്തിൽ വന്നു.എല്ലാ രേഖകളും അവരുടെ കയ്യിലായി. എന്നിട്ട് ആ കേസ് എന്തായി. അതുപോലെയാണ് പല ആരോപണങ്ങളുമുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി ഉമ്മൻ ചാണ്ടി നാളെ നാട്ടിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.