വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​ത്തെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്: ന​ട​പ​ടി സ്വീ​ക​രി​ക്കും

മ​നാ​മ: ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​മു​ള്ള പൊ​തു പാ​ർ​ക്കു​ക​ൾ, പൂ​ന്തോ​ട്ട​ങ്ങ​ൾ, ന​ട​പ്പാ​ത​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് ക​ണ്ടെ​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടി പൊ​ലീ​സ് കോ​മ്പൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടും.

2022 ഡി​സം​ബ​റി​ൽ അ​രാ​ദ് ബേ ​സം​ര​ക്ഷി​ത മേ​ഖ​ല​യി​ലും പാ​ർ​ക്കി​ലും കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്കി​ങ് തു​ട​ങ്ങി​യ​തെ​ന്ന് എ​യ​ർ​പോ​ർ​ട്ട് ഏ​രി​യ കൗ​ൺ​സി​ല​ർ അ​ബ്ദു​ൽ ഖാ​ദ​ർ അ​ൽ സ​യ്യി​ദ് പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ സൗ​ക​ര്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്ന രീ​തി​യി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - Unauthorized parking near airport: will take action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.